ജനകീയ മദ്യ വര്‍ജജന പദ്ധതി

ഇന്ന് ( ജൂണ്‍ 26 )  ലോക മയക്കു മരുന്ന് വിരുദ്ധ ദിനം. മനുഷ്യനെ അടിമപ്പെടുത്തുന്ന മയക്കു മരുന്നുകള്‍ ഇല്ലാത്ത ഒരു ലോകത്തെ കുറിച്ച് സ്വപ്നം കാണാനും പ്രതിജ്ഞകള്‍‍ പുതുക്കാനും ഉള്ള അവസരം. ഐക്യ രാഷ്ട്ര സഭയുടെ സെക്രട്ടറി ജനറല്‍ ബാന്‍ കി-മൂണ്‍   വളരെ അര്‍ത്ഥവത്തായ ഒരു സന്ദേശമാണ് നല്‍കിയിരിക്കുന്നത്. ലഹരി ഉപയോഗത്തിന് പിന്നിലെ സാമ്പത്തികവും സാമൂഹ്യവുമായ കാരണങ്ങള്‍ പരിഹരിക്കാന്‍ മുന്നിട്ടിറങ്ങണം  എന്നാണ് അദ്ദേഹം പറയുന്നത്. ലഹരിയുടെ പിടിയില്‍ സമൂഹങ്ങള്‍ അമരുന്നതിന്  പ്രധാന കാരണം വ്യക്തികളുടെ  ദൌര്‍ബല്യമല്ല മറിച്ച് അവര്‍ ജീവിക്കുന്ന ദുരവസ്ഥകളാണ് എന്ന ലഹരിയുടെ രാഷ്ട്രീയം  തുറന്നു കാട്ടുകയാണ് ഐക്യ രാഷ്ട്ര സഭ.  നീതി പൂര്‍വകമായതും നില നില്‍ക്കുന്നതുമായ  വികസന  മാതൃകകള്‍ ഇല്ലാതെ സമൂഹത്തെ ലഹരിയുടെ പിടിയില്‍ നിന്ന് രക്ഷപ്പെടുത്താന്‍ ആവില്ല എന്നത് തന്നെയാണ് ഈ ദിവസത്തിന്‍റെ സന്ദേശം

ജന പക്ഷ വികസന മാതൃകകളെ കുറിച്ച്  ഏറെ  ചര്‍ച്ചകള്‍ നടക്കുന്ന ഒരു സമയമാണ് കേരളത്തില്‍ . സാമ്പത്തികമായി താഴെ തട്ടില്‍ ഉള്ളവരുടെ ഉന്നമനത്തെ എല്ലാ രാഷ്ട്രീയ പാര്‍ടികളും തങ്ങളുടെ ലക്ഷ്യമായി പറയുന്നുണ്ട്.  മുകള്‍ തട്ടും മറ്റുള്ളവരും തമ്മില്‍ വര്‍ധിച്ചു വരുന്ന സാമ്പത്തിക വിടവ് എന്ന കാതലായ പ്രശ്നത്തെ  എങ്ങനെ നേരിടാം എന്നോ  അത് നമ്മുടെ ആരോഗ്യത്തിലും നിത്യ ജീവിതത്തിലും ഉണ്ടാക്കുന്ന പ്രയാസങ്ങളെ  കുറക്കാന്‍  വിവിധ മേഖലകളില്‍‍ നടത്തേണ്ട ആഴത്തിലുള്ള ഇടപെടലുകള്‍ ഏതൊക്കെ എന്നോ വ്യക്തമായി  പറയുന്നവര്‍  അധികമില്ല.   നയങ്ങളും  വികസന മാതൃകകളും  ലക്ഷ്യമിടുന്നത് എന്ത് , ജനപക്ഷ സ്വഭാവത്തിന്‍റെ  അളവു  കോലുകള്‍ ഏവ , ലക്‌ഷ്യം സാക്ഷാത്കരിക്കാനുള്ള മാര്‍ഗങ്ങള്‍ എന്തൊക്കെ  എന്നിവ  നോക്കിയാലേ  വികസനം ജനപക്ഷമോ  എന്ന് പറയാനാവൂ.  ഇതുപോലെ തന്നെയാണ് ലഹരിയുടെ കാര്യവും. മദ്യത്തിന്‍റെ  കെടുതികളെ കുറിച്ച് ഇത്ര ചര്‍ച്ചകള്‍ നടന്ന ഒരു സമയം  കേരളത്തില്‍ അടുത്തുണ്ടായിട്ടില്ല. മദ്യ ഉപയോഗം കേരളത്തില്‍ വ്യാപകമാണ്. 45 % പുരുഷന്‍മാരും കഴിഞ്ഞ വര്‍ഷത്തില്‍ ഒരിക്കല്‍ എങ്കിലും മദ്യം കഴിച്ചിട്ടുണ്ട്. 30% പുരുഷന്‍മാരും കഴിഞ്ഞ മാസത്തില്‍ മദ്യം കഴിച്ചിട്ടുണ്ട് . പകുതിയോളം ശതമാനം  പുരുഷ കോളേജ് വിദ്യാര്‍ഥികളും മദ്യം ഉപയോഗിച്ചവരാണ് .     നിയന്ത്രണങ്ങളോടെയാണെങ്കിലും,  തലമുറകളായി ഒരു സമൂഹത്തില്‍ നിലനില്‍ക്കുന്നവയും , വര്‍ത്തമാന കാലത്ത്  വ്യാപകമായി ഉപയോഗത്തില്‍ ഉള്ളതുമായ   വസ്തുക്കള്‍  , സ്വഭാവങ്ങള്‍ , രീതികള്‍  , വിശ്വാസങ്ങള്‍  എന്നിവ    നിരോധിച്ചുകൊണ്ട്  ഇല്ലാതാക്കാനാവില്ല   എന്നതാണ് ലോകത്തിന്‍റെ  അനുഭവം. ആസക്തികള്‍ നിയന്ത്രിക്കാന്‍ വ്യക്തികളും സമൂഹവും തയ്യാറാവുക എന്നതാണ് പ്രധാനം.  ഈ പശ്ചാത്തലത്തിലാണ്   ഐക്യ   രാഷ്ട്ര സഭ പറയുന്ന ജന പക്ഷ  ലഹരി വര്‍ജ്ജന  പ്രസ്ഥാനത്തിന്‍റെ  പ്രസക്തിയും സാധ്യതയും .

 

മദ്യം ഏറെക്കുറെ ജീവിത ശൈലിയുടെ ഭാഗമായ രാജ്യങ്ങളില്‍ പോലും , ഇത് സൃഷ്ടിക്കുന്ന ആരോഗ്യ സാമൂഹ്യ  പ്രശ്നങ്ങളെ മുന്‍ നിര്‍ത്തി ഗൌരവമായ വീണ്ടു വിചാരങ്ങള്‍ നടന്നു കൊണ്ടിരിക്കുകയാണ്. ഒരാഴ്ചയില്‍ കഴിക്കാവുന്ന പരമാവധി അളവായി  നിശ്ചയിച്ചിരുന്നത് പുരുഷന് 21 യൂനിറ്റും സ്ത്രീക്ക് 14   യുണിറ്റും ആയിരുന്നു.  1995 മുതല്‍ ഇംഗ്ലണ്ടില്‍ നിലവില്‍ ഉള്ളതാണ് ഈ നിര്‍ദേശം. പുതിയ തെളിവുകളുടെയും  മെഡിക്കല്‍ വിദഗ്ദ്ധരുടെ ഉപദേശത്തിന്‍റെയും  അടിസ്ഥാനത്തില്‍ ഈ വര്‍ഷം   ഇത് മാറ്റി. വളരെ ചെറിയ അളവില്‍ പോലും മദ്യം ദോഷം തന്നെ  എന്നും പുരുഷനും സ്ത്രീയും പരമാവധി 14 യൂനിറ്റ്‌ മാത്രമേ ഒരാഴ്ചയില്‍  കുടിക്കാവൂ എന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചു. ചെറിയ അളവിലും മദ്യം കാന്‍സറിനു  കാരണം ആകുന്നു എന്ന വിലയിരുത്തല്‍ ഈ  മാറ്റത്തിനു പുറകില്‍ ഉണ്ട്.

കേരളത്തിലെ മദ്യ ഉപഭോഗം അപകടകരമായ നിലവാരത്തില്‍ തുടരുകയാണ്. ബിവരെജസ് കോര്‍പ്പറെഷന്‍  കണക്കു മാത്രം  നോക്കിയാല്‍‍  8000  കോടി രൂപക്കുള്ള മദ്യം കേരളീയര്‍ ഒരു വര്‍ഷം കുടിക്കുന്നു. 8.2 ലിറ്റര്‍ ആണ്  ആളോഹരി ഉപഭോഗം. ഡ്യൂട്ടി ഫ്രീ വഴിയും, ഡിഫന്‍സ്  കോട്ട വഴിയും വരുന്നത് വേറെ. കാന്‍സര്‍ ഉള്‍പ്പെടെയുള്ള നിരവധി ശാരീരിക രോഗങ്ങള്‍ക്ക് മദ്യം കാരണമാണെന്ന് ശാസ്ത്രീയമായി തെളിയിക്കപെട്ടിട്ടുണ്ട് .അമിത മദ്യപാനം ഏറെ മാനസിക  പ്രശ്നങ്ങളും രോഗങ്ങളും  സൃഷ്ടിക്കുന്നു. സ്ത്രീകളും കുട്ടികളും നിരവധി ദുരനുഭവങ്ങള്‍ക്ക് ഇരയാകുന്നു. കുറ്റ കൃത്യങ്ങള്‍,റോഡപകടങ്ങള്‍ , തൊഴില്‍ നഷ്ടം, ആരോഗ്യ പ്രശ്നങ്ങള്‍ എന്നിവ മൂലം വ്യക്തി, കുടുംബം , സമൂഹം എന്നിവക്കുണ്ടാകുന്ന സാമ്പത്തികമുള്‍പ്പെടെയുള്ള നഷ്ടങ്ങള്‍ വളരെ വലുതാണ്.

വളരെ ഗൌരവമായി കാണേണ്ട ഒരു വസ്തുത കൌമാര  പ്രായക്കാരായ കുട്ടികളില്‍ 23 % പേര്‍ ഒരിക്കല്‍ എങ്കിലും മദ്യപിച്ചിട്ടുണ്ട് എന്നതാണ്. 14  വയസ്സിനു മുന്‍പേ തന്നെ ഇവരില്‍ ഭൂരിപക്ഷവും ഇത് ആരംഭിച്ചിട്ടുണ്ട്. പുകയില, മറ്റു ലഹരി എന്നിവ തുടങ്ങുന്നതിനു മുന്‍പേ കൌമാരക്കാര്‍ മദ്യം ഉപയോഗിക്കാന്‍ തുടങ്ങുന്നു  എന്നും കേരളത്തില്‍ ഇതുവരെ നടത്തിയതില്‍  ഏറ്റവും ശാസ്ത്രീയവും  വലുതുമായ ഒരു  പഠനം കാണിക്കുന്നു. ( ജയ്‌ സൂര്യ 2016 ). ചെറു പ്രായത്തിലെ മദ്യ ഉപയോഗം  മറ്റു  ലഹരികളിലേക്കുള്ള വഴി തുറക്കുന്നു എന്നാണ് ഇത് സൂചിപ്പികുന്നത്.  ശരിയായ  ഇടപെടല്‍  മദ്യ ഉപയോഗത്തില്‍ നടത്തിയാല്‍  മറ്റു ലഹരി വസ്തുക്കളുടെ മേലും  നിയന്ത്രണം കിട്ടാന്‍ സാധ്യത ഏറെയാണ്.  മദ്യ ഉപഭോഗം ഗണ്യമായി കുറക്കാനുള്ള സമഗ്രമായ ഒരു പദ്ധതി നമുക്ക് ഉണ്ടായേ തീരു.

 

ജനകീയ മദ്യ വര്‍ജജന  പദ്ധതി  ലക്ഷ്യങ്ങള്‍   

  1. ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ അറിവ് നല്‍കുന്നത് വഴി അപകടകരമായ ഉപയോഗം കുറയ്ക്കുക
  2. അമിതവും അപകടകരവുമായ ഉപയോഗം കുറയ്ക്കുന്നതില്‍ മദ്യ ഉത്പാദകര്‍ക്കും വില്പനക്കാര്‍ക്കും ഉള്ള   ഉത്തരവാദിത്തം നിയമം മൂലം നിജപ്പെടുത്തുക
  3. പുത്തന്‍ രീതികളിലൂടെ ലഹരി വസ്തുക്കളെ സംബന്ധിച്ച് ശരിയായ ധാരണകളും സുരക്ഷിതമായ സ്വഭാവങ്ങളും ജനങ്ങള്‍ക്ക്   പ്രത്യേകിച്ച് , പുതു തലമുറയ്ക്ക് നല്‍കുക
  4. ലഹരി ഉപയോഗ രീതികള്‍‍, കാരണങ്ങള്‍ , ശാരീരിക, മാനസിക, സാമൂഹിക പ്രത്യാഘാതങ്ങള്‍‍ എന്നിവയെ കുറിച്ചുള്ള  ശാസ്ത്രീയ പഠനങ്ങള്‍  പ്രോത്സാഹിപ്പിക്കുക.
  5. ലഹരി ഉപയോഗത്തില്‍ ഇടപെടാന്‍ ഫലപ്രദമായ പ്രാദേശിക മാതൃകകള്‍ ഉണ്ടാക്കാന്‍ പ്രാദേശിക ഭരണകൂടങ്ങളെ  പ്രോത്സാഹിപ്പിക്കുക.
  6. ലഹരിക്ക്‌ അടിമപ്പെട്ടവര്‍ക്ക് മോചന ചികിത്സകള്‍ സ്വീകരിക്കാനുള്ള തടസ്സങ്ങള്‍ ഇല്ലാതാക്കുക.

 

ഇടപെടല്‍ സാദ്ധ്യതകള്‍

ഈ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ സഹായിക്കുന്ന, പ്രയോഗത്തില്‍ വരുത്തിയാല്‍ ഏറ്റവും ഫല സാധ്യത ഉള്ള , ചില ഇടപെടലുകള്‍

  1. കുപ്പിക്കൊപ്പം പുസ്തകം പദ്ധതി : കേരളത്തില്‍ ബിവറേജസ് കോര്‍പറേഷന്‍ വില്‍ക്കുന്ന ഓരോ­­ കുപ്പിക്കൊപ്പവും ഒരു ചെറിയ ലഘു ലേഘ  നിര്‍ബന്ധമായും നല്‍കുക. മദ്യത്തിന്‍റെ അപകടങ്ങളുടെ ശാസ്ത്രീയ വശം വിവരിക്കുന്നതാകണം ഇത്.   വ്യക്തി മദ്യത്തിനു അടിമപ്പെട്ടു തുടങ്ങിയോ എന്ന് സ്വയം മനസ്സിലാക്കാനുള്ള ഒരു പ്രത്യേക ചോദ്യാവലിയും ഇതില്‍ ഉണ്ടാകണം . അപകടകരമായ ഉപയോഗത്തില്‍ നിന്ന് പിന്‍മാറുന്ന തിനു സഹായകമായ വിവരങ്ങളും ഇതില്‍ ഉണ്ടാകണം.  സര്‍ക്കാ ര്‍ തയ്യാറാക്കി നല്‍കുന്ന ലഘുലേഖ കുപ്പിക്കൊപ്പം ലഭ്യമാക്കാനുള്ള ഉത്തരവാദിത്തം   മദ്യ ഉത്പാദകര്‍ക്കായിരിക്കണം.
  2. കുപ്പിയുടെ ലേബെലിനോപ്പം വിവരങ്ങള്‍:  കുപ്പിയുടെ ബോക്സ്‌, ലേബല്‍ എന്നിവയുടെ ആകര്‍ഷണീയത  മദ്യത്തിനോടുള്ള അടിമത്തം നിലനിര്‍ത്തുന്ന നിരവധി ഘടകങ്ങളില്‍ ഒന്നാണ്. പുകയിലയുടെ കാര്യത്തില്‍ വിവിധ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ പാക്കേജിങ്ങ്  നിയന്ത്രണങ്ങള്‍ ഉപയോഗം കുറച്ചു. ഇതു പോലെ  മദ്യ കുപ്പിയുടെ കാര്യത്തില്‍ കേരളത്തിന് ഒരു ലോക മാതൃക തന്നെ സൃഷ്ടിക്കാനാകും. ബോക്സ്‌ , ലേബല്‍ എന്നിവയുടെ  പകുതി ഭാഗം മദ്യത്തെ സംബന്ധിച്ച പൊതു  അറിവ്, അപകട ഉപയോഗം തിരിച്ചറിയാനുള്ള വഴികള്‍ എന്നിവ നല്‍കുന്നതിന്  ഉപയോഗിക്കണമെന്ന് ഉത്‌പാദകരോട്  നിയമം വഴി നിഷ്കര്‍ഷിക്കാവുന്നതാണ്‌ . പൊതു ജനങ്ങളുടെയും വിദഗ്ദ്ധരുടെയും  പങ്കാളിത്തത്തോടെ ഇതിനായുള്ള ഉള്ളടക്കം , ചിത്രങ്ങള്‍ എന്നിവ രൂപപ്പെടുത്താവുന്നതാണ്.
  3. ബാര്‍ ബില്ലിനൊപ്പം വീട്ടിലേക്കൊരു പുസ്തകം: എല്ലാ ബാര്‍ ഉപഭോക്താക്കള്‍ക്കും ബില്ലിന്‍റെ കൂടെ ഒരു പുസ്തകവും നിര്‍ബന്ധമായും നല്‍കുക. എല്ലാ ബാറുകളും , വളരെ വ്യക്തമായി കാണുന്ന രീതിയില്‍ ഒരു  ഷെല്‍ഫ്  വെക്കണമെന്ന് നിര്‍ബന്ധമാക്കുക., ലഹരി ഉപയോഗം കുറയ്ക്കാനും നിര്‍ത്താനും സഹായിക്കുന്ന,  വിദഗ്ധര്‍ തിരഞ്ഞെടുത്തതും, വകുപ്പ് അംഗീകരിച്ചതുമായ ലിസ്റ്റില്‍ പെട്ട എല്ലാ പുസ്തകങ്ങളും  ഇവിടെ  ഉണ്ടാകണം. തങ്ങളുടെ വാര്‍ഷിക മദ്യ വില്‍പനയുടെ ഒരു നിശ്ചിത ശതമാനം തുകക്കുള്ള പുസ്തകങ്ങള്‍ നിര്‍ബന്ധമായും വകുപ്പില്‍ നിന്നോ, അവര്‍ ചുമതലപ്പെടുത്തുന്ന ഏജന്‍സിയില്‍ നിന്നോ വാങ്ങിയിരിക്കണം എന്ന് നിശ്ചയിക്കുക.. ഉപഭോക്താക്കളില്‍ നിന്ന് പുസ്തക വില ഈടാക്കണമോ  എന്ന് ബാറുകള്‍ക്ക് തീരുമാനിക്കാവുന്നതാണ്. ലഹരിയെ നിരുത്സാഹ പ്പെടുത്തുന്ന വസ്തുതകളും നിര്‍ത്താന്‍ പ്രചോദനം  നല്‍കുന്ന വാക്യങ്ങളും  ഉള്ള പല തരത്തിലുള്ള  ഉപയോഗ വസ്തുക്കളും ( പേന, പെന്‍സില്‍, നോട്ട് പുസ്തകം, ഗ്ലാസ്‌, ചിത്രങ്ങള്‍ തുടങ്ങിയവ) ഇതില്‍ ഉള്‍പ്പെടുത്താവുന്നതാണ്.
  4.   പിഴക്കൊപ്പം പഠനം   : മദ്യപിച്ചു വണ്ടിയോടിച്ചവരും  കുറ്റ കൃത്യങ്ങളില്‍ ഏര്‍പ്പെട്ടവരും  ഇന്ന് നിലവിലുള്ള പിഴ, മറ്റു ശിക്ഷകള്‍ എന്നിവയ്ക്കൊപ്പം നിര്‍ബന്ധ പഠന  കോഴ്സില്‍   പങ്കെടുക്കണം  എന്നു നിയമം കൊണ്ടുവരണം. . ഇതിനുള്ള ചെലവ് അവര്‍ തന്നെ  വഹിക്കണം. പോലീസും എക്സൈസ് വകുപ്പും യോജിച്ച്   ഇത് നടപ്പാക്കാവുന്നതാണ് . ഈ കോഴ്സ് നടത്താന്‍ കഴിവുള്ള  ഏജന്‍സികളെ ജില്ലാടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കണം. ഒരു ജില്ലയില്‍ ഈ പദ്ധതി പൈലറ്റ് ചെയ്യുന്നത് നന്നായിരിക്കും.
  5. പുതു തലമുറക്കായി പ്രത്യേക ഇടപെടല്‍: ക്ലാസ്സ്‌ റൂമുകളില്‍ ഉപയോഗിക്കാന്‍ ഉള്ള പ്രത്യേക പരിശീലന കിറ്റ്‌ തയ്യാറാക്കണം. ഇത് പുതു രീതികളെ അവലംബിക്കുന്നതും  അര്‍ത്ഥ പൂര്‍ണമായി സംവേദിക്കുന്നതും ആകണം. വലിയ പരിശീലനം കൂടാതെ അധ്യാപകര്‍ക്ക്  ഇത് കൈകാര്യം ചെയ്യാനും പറ്റണം. പ്രത്യേക വെബ്സൈറ്റ് വഴി പഠന സാമഗ്രികള്‍ എപ്പോഴും ലഭ്യമാക്കാവുന്നതുമാണ്. ഈ പദ്ധതിയുടെ കിറ്റ്  രൂപപ്പെടുത്താന്‍ താല്പര്യമുള്ളവരില്‍ നിന്നും,  അപേക്ഷകള്‍ ക്ഷണിച്ചു ,  തിരഞ്ഞെടുത്തവര്‍ക്ക്  ഇതിനുള്ള  ചുമതല നല്‍കാവുന്നതാണ്.
  6. പ്രാദേശിക പുതു മാതൃകകള്‍ സൃഷ്ടിക്കുക.  ഓരോ പ്രദേശത്തെയും പ്രശ്നങ്ങളും  പരിഹാരങ്ങളും വ്യത്യസ്തമാണ്. ഇടപെടലുകള്‍ ശാസ്ത്രീയവും, അനുഭവത്തില്‍ നിന്നും പഠിക്കാന്‍ പറ്റും വിധം  രൂപപ്പെടുത്തിയതുമാകണം. വിദഗ്ദ്ധരുടെ പങ്കാളിത്തം അനിവാര്യമാക്കണം. എക്സൈസ് വകുപ്പ് പ്രാദേശിക  സര്‍ക്കാരുകളില്‍  നിന്ന്  മാതൃക പദ്ധതിക്കായുള്ള അപേക്ഷ ക്ഷണിക്കുകയും, വിദഗ്ധ പാനല്‍ ഉപയോഗിച്ചു ഏറ്റവും ശാസ്ത്രീയവും സാധ്യത നിറഞ്ഞതുമായ പദ്ധതി  തിരഞ്ഞെടുക്കുകയും വേണം. പ്രാദേശിക ഇടപെടല്‍ മാതൃകക്കായി എത്ര തുക നീക്കിയിരിക്കുന്നുവെന്നു വ്യക്തമാ ക്കണം. പദ്ധതികളുടെ മേല്‍നോട്ടം പ്രാദേശിക സര്‍ക്കാരിനൊപ്പം എക്സൈസ് വകുപ്പിനും  ഉണ്ടാകണം.
  7. ഗവേഷണം ത്വരിതപ്പെടുത്താനുള്ള പദ്ധതി : ലഹരി ഉപയോഗത്തിന്‍റെ ശാരീരികവും മാനസികവും  സാമൂഹ്യവുമായ പ്രശ്നങ്ങള്‍  , കടുത്ത ലഹരിക്ക് അടിമപ്പെട്ടവരുടെ ജീവിതാവസ്ഥകള്‍ തുടങ്ങിയ   മേഖലകളില്‍‍‍‍ നമുക്ക് കേരളത്തിന്‍റെ  സവിശേഷ സാഹചര്യത്തിലുള്ള വിവരങ്ങള്‍  ഇല്ല. വകുപ്പ് ഇത്തരത്തിലുള്ള ഗവേഷണ പദ്ധതികള്‍ക്ക് ധന സഹായം നല്‍കണം. വ്യക്തികള്‍, സംഘടനകള്‍, സ്ഥാപനങ്ങള്‍ എന്നിവക്കെല്ലാം അപേക്ഷിക്കാവുന്ന ഒരു  വാര്‍ഷിക ഗവേഷണ ഫണ്ട് പ്രഖ്യാപിക്കണം. ഈ രംഗത്തെ  വിദഗ്ധര്‍‍  ഉള്ള പാനല്‍ ഇതിന്‍റെ  വിതരണവും മേല്‍നോട്ടവും  വഹിക്കണം.
  8. ബാര്‍ സര്‍വീസ് ട്രെയിനിംഗ് : മദ്യം മൂലമുള്ള അപകടങ്ങള്‍ കുറക്കാന്‍ ഫലവത്തായ ഒരു വഴി ബാര്‍ ജീവനക്കാരുടെ കടമകള്‍ നിയമപരമായി നിര്‍വചിക്കുകയാണ്. പല രാജ്യങ്ങളിലും , ബാര്‍ ജീവനക്കാര്‍ക്ക് അഥവാ വില്‍പനക്കാര്‍ക്ക് ചില ഉത്തരവാദിത്തങ്ങള്‍  സമൂഹം നല്‍കിയിട്ടുണ്ട്. മദ്യം തലയ്ക്കു പിടിച്ച ഒരാള്‍ക്ക് വീണ്ടും മദ്യം വിളമ്പാന്‍ പാടില്ല എന്നതാണ് ഇതില്‍ പ്രധാനം. മദ്യം  അമിതമായി കഴിച്ചവരോട് സ്വന്തമായി കാര്‍ ഓടിക്കാന്‍ പാടില്ല എന്ന്  പറയാനും വേണ്ടിവന്നാല്‍ അത്  തടയാനുമുള്ള  നിയമപരമായ ബാധ്യത ചില സ്ഥലങ്ങളില്‍ ബാര്‍ ജീവനക്കാര്‍ക്കുണ്ട്  . കുടിച്ചു ലക്ക് കെട്ട ശേഷം , വാഹനം ഓടിച്ച് ആര്‍ക്കെങ്കിലും കാര്യമായ പരിക്ക് പറ്റിയാല്‍ , മദ്യം  കഴിച്ച ബാറിലെ ജീവനക്കാര്‍  അവരുടെ നിയമപരമായ  ഉത്തരവാദിത്തം  നിറവേറ്റിയോ  എന്ന് പോലീസും കോടതിയും പരിശോധിക്കും. അവിടെ പരാജയപ്പെട്ടാല്‍ , അപകടത്തില്‍ കൂട്ടുത്തരവാദികള്‍ ആകും ജീവനക്കാര്‍. ബാര്‍ ജീവനക്കാര്‍ക്ക്  എല്ലാ വര്‍ഷവും ഇതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍  ട്രെയിനിംഗ് കിട്ടിയിരിക്കണം എന്നത് ലൈസന്‍സ് നില നിര്‍ത്താനുള്ള മാനദണ്ടങ്ങളില്‍ ഉള്‍പ്പെടുത്തണം. ഈ ട്രെയിനിംഗ് നല്‍കാന്‍ കഴിയുന്ന  വിദഗ്ദ്ധരുടെ പാനല്‍ സര്‍ക്കാര്‍ തയ്യാറാക്കണം.
  9. പ്രായ നിയന്ത്രണം ഉറപ്പു വരുത്തുക :കേരളത്തിലെ പ്ലസ്‌ ടു വിദ്യാര്‍ത്ഥികളില്‍ 22 % പേരും  മദ്യം ഉപയോഗിച്ചിട്ടുണ്ട് എന്നാണ്  കണക്ക്. കേരളത്തില്‍ 10 ലക്ഷം  പ്ലസ്‌  ടു  വിദ്യാര്‍ഥികള്‍  ഉണ്ടെന്നു കണക്കാക്കുക. ഇതില്‍ 2.2 ലക്ഷം കുട്ടികള്‍ മദ്യപിച്ചിട്ടുണ്ട് എന്ന് പറഞ്ഞാല്‍ കുട്ടികള്‍ക്ക് മദ്യം യഥേഷ്ടം ലഭ്യമാണ് എന്നാണ് മനസ്സിലാക്കേണ്ടത് . ബാറില്‍ നിന്നു  കുടിക്കാനും മദ്യം  വാങ്ങാനും പണ്ട്  18 വയസ്സായാല്‍ മതിയായിരുന്നു. ഇത്  21 ആക്കിയിട്ടും  ഇത് സംഭവിക്കുന്നുവെങ്കില്‍  പ്രായം നോക്കാതെയുള്ള മദ്യ വില്പന കേരളത്തില്‍  സാധാരണമാണ് എന്നര്‍ത്ഥം. പ്രായത്തില്‍ കുറഞ്ഞവരാണ്  എന്ന് തോന്നിയാല്‍  പ്രായം തെളിയിക്കാന്‍ ഉള്ള രേഖ വില്പനക്കാര്‍ ചോദിക്കണം. ഈ നിബന്ധന  ബാറുകളിലും വില്പന സ്ഥലത്തും പ്രദര്‍ശിപ്പിക്കണം.  പ്രായം കുറഞ്ഞവര്‍ക്ക് വില്‍കുന്നുണ്ടോ എന്നറിയാന്‍ രഹസ്യ പരിശോധനകളും വേണം.
  10. മോചന ഫണ്ട് ലഭ്യമാക്കുക: അമിതമായി മദ്യം കഴിക്കുന്നവരിലും അടിമപ്പെടുന്നവരിലും ചെറിയ വരുമാനക്കാരായ തൊഴിലാളികളാണ് കൂടുതല്‍. മദ്യത്തോടുള്ള അടിമത്തം ഒരു രോഗമായവര്‍ക്ക് ശാസ്ത്രീയമായ ചികിത്സ പ്രയാസം കൂടാതെ ലഭ്യമാക്കണം. തൊഴില്‍ ഒഴിവാക്കി ആശുപത്രിയില്‍ പോകുന്നതിന് പലര്‍ക്കും സാധിക്കില്ല.   ദാരിദ്ര്യ രേഖക്ക് താഴെയുള്ളവര്‍ക്ക് മദ്യ മുക്തി ചികിത്സക്കായി സര്‍ക്കാര്‍ ഒരു മോചന ഫണ്ട്‌ ലഭ്യമാക്കണം. ഒരു നിശ്ചിത കാലയളവ്‌ മദ്യം കഴിക്കാതെ   ചികിത്സ വിജയകരമായി പൂര്‍ത്തിയാക്കിയവര്‍ക്കായിരിക്കണം ഇത് ലഭിക്കുക. പ്രാദേശിക സര്‍ക്കാര്‍ അംഗീകരിച്ച ഒരു പാനല്‍ ചികിത്സക്കായി  ഉണ്ടായ  തൊഴില്‍ ദിന നഷ്ടം കണക്കാക്കണം .  മിനിമം വേതനത്തിന്‍റെ അടിസ്ഥാനത്തില്‍, പരമാവധി ദിനങ്ങള്‍ നിശ്ചയിച്ചുകൊണ്ടാകണം ഇത് നടപ്പാക്കേണ്ടത്  .മദ്യത്തില്‍ നിന്നും മുക്തി നേടിയവര്‍ക്ക് , സമൂഹം നല്‍കുന്ന സമ്മാനം ആയി മാറണം   ഈ  മോചന ഫണ്ട്‌.

എല്ലാ ലഹരികള്‍ക്കും ബാധകമായ ഒന്നുണ്ട്. ഉപയോഗിക്കുന്നവരെ പോലെ തന്നെ ഒട്ടും ഉപയോഗിക്കാത്തവരെയും അത് ബാധിക്കുന്നു. അതുകൊണ്ട് തന്നെ ലഹരിക്കെതിരായ എല്ലാ ശ്രമങ്ങളും എല്ലാവരുടെതും  ആകണം. ഉത്പാദകര്‍ , വിതരണക്കാര്‍  , വില്പനക്കാര്‍, വിദഗ്ധര്‍, ഉപഭോക്താക്കള്‍ , പ്രാദേശിക സര്‍ക്കാരുകള്‍ , പൊതു ജനങ്ങള്‍ തുടങ്ങി എല്ലാവരും അവരവരുടെതായ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുത്താല്‍ ഇന്ത്യക്കാകെ വഴികാട്ടിയാകാവുന്ന  ഒരു  ജനപക്ഷ ലഹരി വര്‍ജന പദ്ധതിക്ക് നമുക്ക്   തുടക്കമിടാനാകും.

ഡോ: മനോജ്‌ തേറയില്‍ കുമാര്‍ MD MPH MRCPsych,DipCBT(Oxford)

ക്ലിനിക്കല്‍ ഡയറക്ടര്‍ ,

ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മൈന്‍ഡ് ആന്‍ഡ്‌ ബ്രെയിന്‍ , തൃശൂര്‍.

 

 

 

 

Cicero : come and see this.

If Marcus Tullius Cicero  listened to what is happening in India , the quote would be like this.  “With An enemy at hearts you can create and let others carry the flags of hatred openly. The traitors disguised as leaders roam the forte freely, their sly whispers staining the history, and pumping the toxic venom of hatred through all the alleys, seeking the ultimate silence of the nation”.A nation can survive fascists , and even the Ambaanis . It cannot survive without an all out fight.

 

Diagnostic criteria for fascism?

Diagnostic criteria for fascism

Presence of any of the following should raise suspicion of this condition.  Though many of the symptoms are not specific to this diagnosis, caution is advised, as missing this diagnosis can have fatal consequences. High political suspicion and intense scrutiny of activities and ideas are often required to confirm diagnosis. Exploration of diagnostic possibility itself can result in intense retaliation, hence necessary safety precautions are advised.

Symptom list (reference: Lawrence Britt )

  1. Powerful and Continuing Nationalism: Fascist regimes tend to make constant use of patriotic mottos, slogans, symbols, songs, and other paraphernalia. Flags are seen everywhere, as are flag symbols on clothing and in public displays.
  1. Disdain for the Recognition of Human Rights – Because of fear of enemies and the need for security, the people in fascist regimes are persuaded that human rights can be ignored in certain cases because of “need.” The people tend to look the other way or even approve of torture, summary executions, assassinations, long incarcerations of prisoners, etc.
  1. Identification of Enemies/Scapegoats as a Unifying Cause – The people are rallied into a unifying patriotic frenzy over the need to eliminate a perceived common threat or foe: racial , ethnic or religious minorities; liberals; communists; socialists, terrorists, etc.
  1. Supremacy of the Military – Even when there are widespread domestic problems, the military is given a disproportionate amount of government funding, and the domestic agenda is neglected. Soldiers and military service are glamorized.
  1. Controlled Mass Media – Sometimes to media is directly controlled by the government, but in other cases, the media is indirectly controlled by government regulation, or sympathetic media spokespeople and executives. Censorship, especially in war time, is very common.
  1. Obsession with National Security – Fear is used as a motivational tool by the government over the masses.
  1. Religion and Government are Intertwined – Governments in fascist nations tend to use the most common religion in the nation as a tool to manipulate public opinion. Religious rhetoric and terminology is common from government leaders, even when the major tenets of the religion are diametrically opposed to the government’s policies or actions.
  1. Obsession with Crime and Punishment – Under fascist regimes, the police are given almost limitless power to enforce laws. The people are often willing to overlook police abuses and even forego civil liberties in the name of patriotism. There is often a national police force with virtually unlimited power in fascist nations.
  1. Corporate Power is Protected – The industrial and business aristocracy of a fascist nation often are the ones who put the government leaders into power, creating a mutually beneficial business/government relationship and power elite.
  1. Labor Power is Suppressed – Because the organizing power of labor is the only real threat to a fascist government, labor unions are either eliminated entirely, or are severely suppressed.
  1. Disdain for Intellectuals and the Arts – Fascist nations tend to promote and tolerate open hostility to higher education, and academia. It is not uncommon for professors and other academics to be censored or even arrested. Free expression in the arts and letters is openly attacked.
  2. Rampant Sexism – The governments of fascist nations tend to be almost exclusively male-dominated. Under fascist regimes, traditional gender roles are made more rigid. Divorce, abortion and homosexuality are suppressed and the state is represented as the ultimate guardian of the family institution.
  1. Rampant Cronyism and Corruption – Fascist regimes almost always are governed by groups of friends and associates who appoint each other to government positions and use governmental power and authority to protect their friends from accountability. It is not uncommon in fascist regimes for national resources and even treasures to be appropriated or even outright stolen by government leaders.
  1. Fraudulent Elections – Sometimes elections in fascist nations are a complete sham. Other times elections are manipulated by smear campaigns against or even assassination of opposition candidates, use of legislation to control voting numbers or political district boundaries, and manipulation of the media. Fascist nations also typically use their judiciaries to manipulate or control elections.

 

For a ‘possible’ diagnosis: A minimum of 3 criteria out of the first 6 are essential to make a possible diagnosis.

For a ‘conclusive’ diagnosis: If all first 6 criteria are met, for a  reasonable period of  time, say for example six months, a conclusive diagnosis can be made.

Exclusion criteria: Last six criteria alone in any combination would not satisfy a possible diagnosis.

Precaution: In cases where religious or racial beliefs are involved, one’s own faiths and beliefs can limit the ability to objectively assess this condition.

Do we score enough?

Please check your experience and observations against these criteria and make up your mind.

Manoj Therayil

The great purge

ദി ഗ്രേറ്റ്‌ പര്‍ജ് (The Great Purge)

പട്ടിണിയും പീഡനവും കൊണ്ട് പൊറുതിമുട്ടിയവര്‍ , ജനിച്ചു വീണ മണ്ണില്‍ അനാഥരെപ്പോലേ ജീവിക്കേണ്ടിവന്നവര്‍, തൊഴില്‍ ശാലകളിലും കൃഷിപ്പാടങ്ങളിലും കഠിനാധ്വാനം ചെയ്താലും രണ്ടറ്റവും കൂട്ടി മുട്ടിക്കാന്‍ പറ്റാത്തവര്‍ , ജാതിയും മതവും തീര്‍ത്ത സാംസ്‌കാരിക മതിലുകള്‍ക്കുള്ളില്‍ തളക്കപ്പെട്ടവര്‍- ഇവര്‍ക്കൊക്കെ തങ്ങള്‍ ജീവിക്കുന്ന ദേശത്തെയും ഭരണത്തെയും ചീത്ത പറയാന്‍ അവകാശമില്ലെ? ചതഞ്ഞരഞ്ഞ ജീവിതത്തിനു മുന്നില്‍നിന്ന് കോപാകുലരായി വിരല്‍ ചൂണ്ടാന്‍ പാടില്ലേ? ഇതാണ് ഈ ദേശം ഞങ്ങള്‍ക്ക് തരുന്നതെങ്കില്‍ ഈ ദേശം ഗുണം പിടിക്കില്ലെന്ന് പറയാന്‍ പാടില്ലേ? ‘അത്’ തകരട്ടേ എന്ന് പറയുമ്പോള്‍ , ആ തകര്‍ച്ചയില്‍ നിന്ന് ഒരു പുതിയ നാളെ ഇവിടെ ഉണര്‍ന്ന്‌ എണീക്കുമെന്നു പ്രത്യാശിക്കുകയല്ലേ ചെയ്യുന്നത്.

ആരാണ് രാജ്യ സ്നേഹികള്‍ എന്നാണല്ലോ തര്‍ക്കം. പെണ്‍കുട്ടികളുടെ പാവാടയുടെ ഇറക്കം കുറുവടി കൊണ്ട് അളന്ന് അകത്തു പോ എന്ന് അക്രോശിച്ചവര്‍ , ആണും പെണ്ണും സംസാരിക്കുന്നത് കണ്ടാല്‍ കുറുവടി പ്രയോഗം നടത്തുന്ന സദാചാര ഭീകരര്‍ , ഏതെങ്കിലും അടുപ്പില്‍ ബീഫു വേവുന്നുവെങ്കില്‍ കലവും ഭക്ഷണം കാത്തിരിക്കുന്നവരുടെ തലയും തകര്‍ക്കുന്ന കുറുവടി സേനക്കാര്‍ , പ്രകൃതവും ക്രൂരവുമായ അന്ധ വിശ്വാസങ്ങളെ തുറന്നു കാണിക്കുന്ന മഹാ മനുഷ്യരുടെ തലച്ചോര്‍ ചിന്ന ഭിന്നമാക്കാന്‍ വെടിയുതിര്‍ക്കുന്ന ഓംകാര വ്യാളികള്‍ : ഇവരാണ് രാജ്യ സ്നേഹത്തിന്‍റെ പുത്തന്‍ അളവുകാര്‍.
ഞങ്ങള്‍ തന്നെയാണ് ദേശം എന്ന് ഇവര്‍ പറയുന്നു . അതിരുകള്‍ ഇല്ലാത്ത തുറന്ന ചിന്തയും, കൂര്‍ത്ത വിമര്‍ശന ബുദ്ധിയുമുള്ള പുതു തലമുറയെ ഇവര്‍ ശത്രുക്കളായി പ്രഖ്യാപിക്കുന്നു. വെടിയുണ്ടകള്‍ കൊണ്ട് അവരുടെ മേല്‍ ആരതി ഉഴിയുമെന്നും അവരുടെ ഹൃദയം ചൂഴ്ന്ന രക്തം കൊണ്ട് അഭിഷേകം കഴിക്കുമെന്നും ഭീഷണിപ്പെടുത്തുന്നു
അധ്യാപകര്‍ ഖജനാവില്‍ നിന്നു പണം പറ്റി കുട്ടികളെ വഴി തെറ്റി ക്കുന്നുവത്രേ. അനുസരണ ഇല്ലാത്ത ഈ അധ്യാപകരെയെല്ലാം പിരിച്ചുവിടണമത്രേ. ഞങ്ങള്‍ പറയുന്നതു മാത്രമാണ് ചരിത്രവും ശാസ്ത്രവും , അതുമാത്രം പഠിപ്പിച്ചാല്‍ മതി എന്നാണ് ഉത്തരവ് .

നാനാ വിധ വിശ്വാസങ്ങളും ആശയങ്ങളും ഉപ ദേശീയതകളും പരസ്പരം സംവേദിച്ചും സമരം ചെയ്തും രൂപപ്പെടുന്ന ഇന്ത്യന്‍ മനസ്സിനെ ഹൈന്ദവ മൂശയില്‍ ഉരുക്കി ഒഴിച്ചു ഒരു പുതിയ പുരാതന ഇന്ത്യ ഉണ്ടാക്കലാണ് നാം കണ്ടുകൊണ്ടിരിക്കുന്ന ഈ “Make in India” പരിപാടി.
ത്രിവര്‍ണ പതാക കയ്യില്‍ പിടിച്ചാല്‍ ഏതു ഭീകര പ്രവര്‍ത്തനവും ദേശ സ്നേഹമാക്കാം എന്നു ഇവര്‍ വിശ്വസിക്കുന്നു . പഠനം വിട്ടു രാജ്യ സമരം തിരഞ്ഞെടുത്ത മഹാന്മാര്‍ ജനത്തോടു തോള്‍ ചേര്‍ന്ന് നേടിത്തന്ന പതാകയുടെ നേര്‍ അവകാശികളെയാണ് ഇവര്‍ വേട്ടയാടുന്നത്
ഭാരതാംബയുടെ ഹൃദയതടത്തില്‍ മയക്കു വിഷം കുത്തിവെച്ചു കൊല്ലാനും , കാവി വസ്ത്രം പുതപ്പിച്ചു കിടത്താനും ആണ് ഈ കിരാത നൃത്തം. പാടുന്ന പാട്ടോ? വിദ്യാര്‍ത്ഥികളും ഇടതുപക്ഷക്കാരും ഭാരതാംബയെ വിവസ്ത്രയാക്കി എന്നതും. സത്യത്തോടെ മാധ്യമ ധര്‍മം നിര്‍വഹിക്കുന്നവരെ തല്ലിയും വേശ്യകള്‍ എന്ന് വിളിച്ച് കൂവിയും ഈ കുറുനരികൂട്ടം നുരക്കുകയാണ്
,
ഇന്ത്യാ വിരുദ്ധരായ, നമ്മുടെ ജനങ്ങളെയും സ്ഥാപനങ്ങളെയും, തകര്‍ക്കാന്‍ നോക്കുന്ന ഭീകരര്‍ക്കെതിരെ ഈ ദേശത്തിന്‍റെ ശക്തി ഉപയോഗിക്കുന്നതില്‍ ആര്‍ക്കുമില്ല ഭിന്നാഭിപ്രായം. അതിനെ മറയാക്കി , ഭീകരത അഴിച്ചുവിട്ടു , രാമരാജ്യം കെട്ടിപ്പടുക്കാന്‍ ഭരണ ഘടനയെ കടല പൊതിയുന്ന കടലാസ് ആക്കുന്നതിലാണ് എതിര്‍പ്പ്. പോലീസിനെ ഹനുമാന്‍ സേനയാക്കി നടത്തുന്ന രാജ്യ ദ്ദ്രോഹത്തിനെയാണ് വിദ്യാര്‍ഥികള്‍ എതിര്‍ക്കുന്നത്.
ഒരു ശത്രുവിനെ സൃഷ്ടിക്കുക . ശത്രുവിന്‍റെ ഭീമത്സത പൊലിപ്പിച്ച് എടുക്കുക, എല്ലാ പ്രശ്നങ്ങള്‍ക്കും ഈ ശത്രുവാണ് കാരണം എന്ന് ബോ ധിപ്പിക്കുക, ചോദ്യങ്ങള്‍ ചോദിക്കാത്ത , അനുസരണ മാത്രം അറിയുന്ന , ഏതു ഉത്തരവും ശിരസ്സാ വഹിക്കുന , ഒരു ദേശത്തെ ഉണ്ടാക്കുക. ഭരിക്കുന്നവരുടെ ലക്ഷ്യം വ്യക്തം.രാജ്യ ഭരണാധികാരികളുടെ കണ്ണുകളില്‍ കാണുന്നത് വെളിച്ചത്തെയും മനുഷ്യ വ്യസനത്തെയും കാണാന്‍ കഴിയാത്തവിധം അന്ധമായ ഫാസിസത്തിന്‍റെ തിരനോട്ടമാണ്.
ഡല്‍ഹി ഒരു trailer മാത്രം. മുഴുനീള ഹൊറര്‍ ചിത്രം വരാനിരിക്കുന്നു.
ഹോളോകോസ്റ്റ് മൂസിയത്തിന്‍റെ ചുമരില്‍ ഫാദര്‍ മാര്‍ട്ടിന്‍ നെമോലെരുടെ പ്രസിദ്ധ വാക്കുകള്‍ : ആദ്യം അവര്‍ സോഷ്യലിസ്റ്റ്കാരെ തേടി വന്നു……..ഞാന്‍ ഇളകിയില്ല. ………………. ഒടുവില്‍ അവര്‍ എന്നേ തേടി വന്നു. ആരും അവശേഷിച്ചിരുന്നില്ല . ചരിത്രപുസ്തകം വായിച്ചാകണം സ്‌ക്രിപ്റ്റ് തയ്യാറാക്കിയത് . ഡല്‍ഹി സിപിഎം ഓഫീസിനു നേരേ ആദ്യത്തെ അക്രമം. കരി കോരി ഒഴിച്ചാല്‍ മറഞ്ഞു പോകുന്നവയാണ് ആശയങ്ങള്‍ എന്ന് മാധവേട്ടന്‍ പഠിപ്പിച്ചതാകും. സൂര്യന്‍റെ വെളിച്ചം മറക്കാന്‍ ഇവരുടെ മനസ്സിലെ ഇരുട്ടിനാകുമോ എന്ന് കാത്തിരുന്ന് കാണണം.

ഡല്‍ഹിയിലെ വിദ്യാര്‍ത്ഥികളോട്: നിങ്ങളാണ് ഇന്ത്യയുടെ ആത്മാവ്. നിങ്ങളുടെ ഉണര്‍വാണ് ഇന്ത്യയുടെ ഭാവി.
ഇപ്പോള്‍ നിശബ്ദത കുറ്റകരമാണ്. ഈ മൌനം വേരിനെ പിടിച്ചുലക്കും.
അന്ന് പറയേണ്ടിവരും “Mea culpa Mea culpa Mea maxima culpa”. അത് തീര്‍ച്ച .

ഒരു ചോദ്യം. ഡല്‍ഹി തുടക്കത്തിന്‍റെ ഒടുക്കമോ ഒടുക്കത്തിന്‍റെ തുടക്കമോ ?

മനോജ്‌ തേറയില്‍